കടുത്തുരുത്തി: നിയമസഭാ തെരഞ്ഞെടുപ്പിൽ വാശിയേറിയ പോരാട്ടം നടക്കുന്ന ജില്ലയിലെ മണ്ഡലങ്ങളിൽ ഒന്നായ കടുത്തുരുത്തിയിൽ കേരളാ കോൺഗ്രസ്സ് എം എൽഡിഎഫ് സ്ഥാനാർഥിയായ സ്റ്റീഫൻ ജോർജ് പ്രചരണം ആരംഭിച്ചു. കടുത്തുരുത്തിയിലെ എൽഡിഎഫിന്റെ പ്രചരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടുകൊണ്ടു എൽ ഡി എഫ് മണ്ഡലം കൺവെൻഷൻ ഇന്ന് നടന്നു.
ഏറ്റുമാനൂർഎംഎൽഎ സുരേഷ് കുറുപ്പ് തെരഞ്ഞെടുപ്പ് കൺവൻഷൻ ഉത്‌ഘാടനം ചെയ്തു. ഒന്നര പതിറ്റാണ്ടുകാലത്തെ വികസന മുരടിപ്പിന് അറുതി വരുത്തിക്കൊണ്ട് മാറുന്ന കേരളത്തോടൊപ്പം കടുത്തുരുത്തിയും മാറുകയാണ് എന്ന് സ്റ്റീഫൻ ജോർജ് പറഞ്ഞു. ഔദ്യോഗിക സ്ഥാനാർഥി പ്രഖ്യാപനത്തിനു മുൻപ് തന്നെ സ്ഥാനാർത്ഥിത്വം ഉറപ്പ് നൽകിയതിനെ തുടർന്ന് മോൻസ് ജോസഫ് മണ്ഡലത്തിൽ പ്രചാരണ പരിപാടികളിൽ സജീവമാണ്.
കല്ലമ്പാറയിൽ നിന്നും ആരംഭിച്ച പ്രചാരണ പ്രവർത്തനങ്ങളും യൂഡിഎഫ് ജനസമ്പർക്ക ജാഥയും വികസന സമ്മേളനവും ഏഴുമരംതുരുത്ത്,കടുത്തുരുത്തി, പെരുവ മുളക്കുളം,കാണക്കാരി,കടപ്ലാമറ്റം എന്നിവിടങ്ങളിൽ പര്യടനം നടത്തി. സമ്മതിദായകർ നേരിൽക്കണ്ട് വോട്ട് അഭ്യർത്ഥിക്കുകയായിരുന്നു മോൻസ് ജോസഫ്.