മതത്തിന്റെ പേരിൽ ജനങ്ങളുടെ ഐക്യം തകർക്കാൻ ആർഎസ്എസ്സും മോദിയും ശ്രമിക്കുന്നു,ഇടത് പക്ഷവും പിന്തുടരുന്നത് ഇതേ പാത;രാഹുൽ ഗാന്ധി.


എരുമേലി: മതത്തിന്റെ പേരിൽ ജനങ്ങളുടെ ഐക്യം തകർക്കാൻ ആർഎസ്എസ്സും മോദിയും ശ്രമിക്കുന്നതായും സംസ്ഥാനത്തു ഇടത് പക്ഷവും പിന്തുടരുന്നത് ഇതേ പാത തന്നെയാണെന്നും രാഹുൽ ഗാന്ധി എരുമേലിയിൽ പറഞ്ഞു.

പൂഞ്ഞാർ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ടോമി കല്ലാനിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി എരുമേലിയിൽ എത്തിയ രാഹുൽ ഗാന്ധി ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു. കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ രോക്ഷ വിമർശനമാണ് രാഹുൽ ഗാന്ധി ഉയർത്തിയത്. എരുമേലിയിൽ സ്ഥാനാർത്ഥിക്കൊപ്പം റോഡ് ഷോയിലും രാഹുൽ ഗാന്ധി പങ്കെടുത്തു. റാന്നിയിലെ പ്രചാരണ പരിപാടിക്ക് സെഹ്‌സമാണ് രാഹുൽ ഗാന്ധി എരുമേലിയിൽ എത്തിയത്.

എരുമേലിയിൽ ആദ്യമായാണ് എത്തുന്നതെന്നും എരുമേലിയെ സ്നേഹിക്കുന്നതായും രാഹുൽ ഗാന്ധി പറഞ്ഞു. മാനവ മതമൈത്രിയുടെ ഈറ്റില്ലമായ എരുമേലി നൽകുന്ന സന്ദേശം വളരെ വലുതാണെന്നും ഐക്യം വിഭജിച്ചു വിദ്വേഷം പറത്താൻ ആരെയും അനുവദിക്കരുതെന്നും രാഹുൽ ഗാന്ധി എരുമേലിയിൽ പറഞ്ഞു. എരുമേലി വലിയമ്പലത്തിലും കൊച്ചമ്പലത്തിലും വാവർ പള്ളിയിലും ദർശനം നടത്തി കാണിക്കയിട്ട ശേഷമാണ് രാഹുൽ ഗാന്ധി മടങ്ങിയത്.