കുമരകം: കുമരകത്തെ ജനങ്ങളുടെ ഏറ്റവും വലിയ കുടിവെള്ള പ്രശ്നത്തിനു പരിഹാരം കാണുമെന്നു ഏറ്റുമാനൂർ നിയോജകമണ്ഡലം കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം യുഡിഎഫ് സ്ഥാനാർഥി അഡ്വ.പ്രിൻസ് ലൂക്കോസ് പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി ജനങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
എംഎൽഎ ആയാൽ തന്റെ കർമപദ്ധതിയിൽ ആദ്യ ഇനം കുമരകത്തെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണുക എന്നതിനാണെന്നു അദ്ദേഹം പറഞ്ഞു. വെറും വാക്കുകളും ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന അഡ്ജസ്റ്റ്മെന്റുകളും ഇനി ഉണ്ടാവില്ല, മറിച്ച് കൃത്യമായ പ്ലാനിംഗും വ്യക്തമായ പദ്ധതിയും ജനപങ്കാളിത്തവും കൊണ്ട് കുമരകത്തെ കുടിവെള്ള പ്രശ്നം ശാശ്വതമായി പരിഹരിക്കുമെന്നും ഇത് തന്റെ വാക്കാണെന്ന് എന്നും അദ്ദേഹം പറഞ്ഞു. അതിരമ്പുഴ,മാന്നാനം മേഖലകളിൽ തെരഞ്ഞെടുപ്പ് പ്രചാര പരിപാടികൾ സജീവമായിരുന്നു പ്രിൻസ് ലൂക്കോസ് ഇന്ന്.