വനിതകളുടെ ശബ്ദമാകാൻ മണ്ഡലത്തിൽ സജീവ പ്രചാരണത്തിൽ ലതികാ സുഭാഷ്.


ഏറ്റുമാനൂർ: കടുത്ത രാഷ്ട്രീയ മത്സരങ്ങൾക്ക് വേദിയാകുന്ന ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽ പ്രചാരണ രംഗത്ത് സജീവമാണ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ലതികാ സുഭാഷ്. ഏറ്റുമാനൂരിലെ സമഗ്ര വികസന കാഴ്ച്ചപ്പാടിലൂന്നിയാണ് ലതികാ സുഭാഷിന്റെ പ്രചാരണം.

തനിക്കെതിരെ നടക്കുന്ന ആരോപണങ്ങളെ അവഗണിച്ചാണ് സജീവ പ്രവർത്തത്തിലൂടെ മുന്നേറിക്കൊണ്ടിരിക്കുന്നത്. അഴിമതിക്കും അനീതിക്കും അസമത്വത്തിനുമെതിരെയാണ് തന്റെ പടയോട്ടമെന്നു ലതികാ സുഭാഷ് പറഞ്ഞു. ഏറ്റുമാനൂർ മണ്ഡലത്തിന്റെ വിവിധ മേഖലകളിൽ ലതികാ സുഭാഷ് ഇന്ന് പര്യടനം നടത്തി. വരും ദിവസങ്ങളിൽ പ്രചാരണ പരിപാടികൾ കൂടുതൽ ശക്തമാക്കുമെന്നും ലതികാ സുഭാഷ് പറഞ്ഞു.