കോട്ടയം: പാലാ സ്വദേശിയായ യുവാവ് ഒമാനിൽ ഹൃദയാഘാതം മൂലം മരിച്ചു. പാലാ പുലിയന്നൂര്‍ പ്രസാദമന്ദിരത്തിൽ പ്രസന്നകുമാറിന്റെ മകൻ ജിതിൻ പ്രസന്നകുമാർ(26)ആണ് മരിച്ചത്.
ഉറക്കത്തിലാണ് ജിതിന്റെ മരണം സംഭവിച്ചത്. മസ്‌കത്തിലെ മബേലയില്‍ സഹോദരൻ ജിത്തുവുമൊത്തു ജോലി ചെയ്തു വരികയായിരുന്നു. ഒരേ മുറിയിലായിരുന്നു ഇവർ താമസിച്ചിരുന്നത്. വെള്ളിയാഴ്ച്ച രാവിലെ ഉറക്കം ഉണരാഞ്ഞതിനെ തുടർന്ന് അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഹൃദയാഘാതം ആണ് മരണ കാരണം. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. അമ്മ ഗായത്രി.