നിയമസഭാ തെരഞ്ഞെടുപ്പ്: കോട്ടയം ജില്ലയിൽ യുഡിഎഫ് സീറ്റ് വിഭജനത്തിൽ ധാരണ,കൂടുതൽ സീറ്റുകൾ കോൺഗ്രസ്സിന്.


കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യുഡിഎഫ് സീറ്റ് വിഭജനത്തിൽ കോട്ടയം ജില്ലയിൽ ഏകദേശ ധാരണയായി. ജില്ലയിലെ കൂടുതൽ സീറ്റുകൾ കോൺഗ്രസ്സിനാണ് ലഭിച്ചിരിക്കുന്നത്. 5 സീറ്റുകൾ കോൺഗ്രസ്സിനും 3 സീറ്റുകൾ കേരളാ കോൺഗ്രസ്സ് എമ്മിനും ഒരു സീറ്റ് മാണി സി കാപ്പനും എന്ന നിലയിലാണ് ധാരണയായിരിക്കുന്നത്.

ഒരു സീറ്റ് കൂടി കേരളാ കോൺഗ്രസ്സ് ജോസഫ് വിഭാഗത്തിന് നൽകിയേക്കും. ഏറ്റുമാനൂരും ചങ്ങനാശ്ശേരിയുമാണ് നിലവിൽ ജോസഫ് വിഭാഗവുമായി ധാരണയിലെത്തിയിരിക്കുന്നത്. കാഞ്ഞിരപ്പള്ളി,പൂഞ്ഞാർ സീറ്റുകളിൽ ഇത്തവണ കോൺഗ്രസ്സ് സ്ഥാനാർത്ഥിയാണ് മത്സരിക്കുക. നീണ്ട നാളുകൾക്ക് ശേഷമാണ് കാഞ്ഞിരപ്പള്ളിയിൽ കോൺഗ്രസ്സ് സ്ഥാനാർഥി മത്സരിക്കുന്നത്. കേരളാ കോൺഗ്രസ്സ് എം മുന്നണി വിടുന്നതിനു മുൻപ് കാഞ്ഞിരപ്പള്ളി മണ്ഡലം പാർട്ടിയുടെ സീറ്റായിരുന്നു. സീറ്റ് വിൻഹാജനത്തിൽ ധാരണയിൽ എത്തിയെങ്കിലും സ്ഥാനാർഥി നിർണ്ണയം പൂർത്തിയായിട്ടില്ല.