പാലാ: പാലാ-ഭരണങ്ങാനം ഇടപ്പാടിയിൽ വാഹനാപകടത്തിൽ മരിച്ചെന്നു കരുതി സംസ്ക്കാരം നടത്തിയ കുടശനാട് വിളയില്‍ കിഴക്കേതില്‍ സാബു(35)തിരികെയെത്തിയതോടെ വെട്ടിലായിരിക്കുകയാണ് പാലാ പോലീസ്.
ഇന്നലെയാണ് സാബുവിന്റെ സുഹൃത്ത് സ്വകാര്യ ബസ്സ് ഡ്രൈവറായ മുരളീധരൻ നായരെ കാണാനായി കായംകുളം ബസ്സ് സ്റ്റാൻഡിൽ എത്തിയതും സാബു ജീവനോടെയുള്ള വിവരം എല്ലാവരും അറിയുന്നതും. ഡിസംബർ 25 നാണു പാലാ-ഭരണങ്ങാനം ഇടപ്പാടിയില്‍ വാഹനാപകടത്തിൽ യുവാവ് മരിച്ചത്. മരിച്ചത് സാബുവാണെന്നു വീട്ടുകാർ ഉറപ്പിക്കുകയും ചെയ്തതായി പാലാ എസ്എച്ഓ സുനിൽ തോമസ് പറഞ്ഞു. മൂന്നു മാസത്തിനു ശേഷം സാബു തിരികെയെത്തിയതോടെ അമ്പരപ്പിലാണ് ബന്ധുക്കളും നാട്ടുകാരും.
മുൻവശത്ത് മുകൾ നിരയിലെ മൂന്നു പല്ലുകൾ ഇല്ലാതിരുന്നതാണ് ബന്ധുക്കൾ മരിച്ചത് സാബു തന്നെയെന്ന് ഉറപ്പിച്ചത്. തുടർന്ന് കുടശനാട് സെന്റ്.സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ മൃതദേഹം സംസ്കരിക്കുകയും ചെയ്തിരുന്നു. പലയിടങ്ങളിലായി ജോലി ചെയ്തിരുന്ന സാബു വെല്ലപ്പോഴുമായിരുന്നു വീട്ടിലേക്ക് എത്തിയിരുന്നത് എന്ന് ബന്ധുക്കൾ പറഞ്ഞു. ഇതോടെ മരിച്ചതാരെന്നു കണ്ടതാണ് വീണ്ടും അന്വേഷണം നടത്താൻ ഒരുങ്ങുകയാണ് പാലാ പോലീസ്.
പരാതികളോ മറ്റു തെളിവുകളോ ഇല്ലാത്തതും പോലീസിനെ കുഴപ്പിക്കുന്നത്. അപകടത്തിൽ മരിച്ചയാളുടെ ഡിഎൻഎ സാമ്പിൾ സൂക്ഷിച്ച്ചിട്ടുള്ളതായി പാലാ എസ്എച്ഓ സുനിൽ തോമസ് പറഞ്ഞു.
