പാറത്തോട്ടിൽ പി സി ജോർജിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംഘർഷം.


പാറത്തോട്: പാറത്തോട്ടിൽ പി സി ജോർജിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംഘർഷം. പൂഞ്ഞാർ നിയോജക മണ്ഡലം ജനപക്ഷം സെക്കുലർ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന പി സി ജോർജ്ജിന്റെ തെരഞ്ഞെടുപ്പ് പര്യടനം ഇന്ന് പാറത്തോട് മേഖലകളിലായിരുന്നു. ഇതിനിടെയാണ് സംഘർഷം ഉണ്ടായത്.

എൽഡിഎഫ് പ്രവർത്തകരും ജനപക്ഷം പ്രവർത്തകരും തമ്മിലാണ് സംഘർഷം ഉണ്ടായത്. രണ്ടു സ്ഥാനാർത്ഥികളുടെയും പ്രചാരണ വാഹനം ഒരേ സ്ഥലത്ത് എത്തിയപ്പോഴാണ് സംഘർഷം ഉണ്ടായത്. പി സി ജോർജ് സംസാരിക്കുന്നതിന്റെ എൽഡിഎഫ്-യുഡിഎഫ് സ്ഥാനാർത്ഥികളുടെ പ്രചാരണ വാഹനങ്ങൾ കടന്നു പോകുകയും പ്രസംഗം തടസ്സപ്പെടുകയുമായിരുന്നു. ഇത് ആവർത്തിക്കരുത് എന്ന് പി സി ജോർജ് പറഞ്ഞെങ്കിലും വീണ്ടും പ്രചാരണ വാഹനം തിരികെ എത്തിയതോടെ ആണ് എൽഡിഎഫ് പ്രവർത്തകരും ജനാപക്ഷം പ്രവർത്തകരും തമ്മിൽ സംഘർഷം ഉണ്ടായത്. ഇതോടെ പി സി ജോർജ് തന്റെ പ്രചാരണം അവസാനിപ്പിച്ചു മറ്റു മേഖലയിലേക്ക് പോകുകയായിരുന്നു.