ചരിത്രത്തിലാദ്യമായി എരുമേലിയിലെത്തുന്ന ദേശീയ നേതാവിനെ സ്വീകരിക്കാനൊരുങ്ങി നാടും ജനങ്ങളും.


എരുമേലി: ചരിത്രത്തിലാദ്യമായി എരുമേലിയിലെത്തുന്ന ദേശീയ നേതാവിനെ സ്വീകരിക്കാനൊരുങ്ങി നാടും ജനങ്ങളും. കോൺഗ്രസ്സ് നേതാവും എംപി യുമായ രാഹുൽ ഗാന്ധി ശനിയാഴ്ച്ച എരുമേലിയിൽ എത്തും.

പൂഞ്ഞാർ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ടോമി കല്ലാനിയുടെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം എരുമേലിയിൽ എത്തുന്ന രാഹു ഗാന്ധിക്ക് വമ്പിച്ച സ്വീകരണം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് നാടും പ്രവർത്തകരും. രാഹുൽ ഗാന്ധി എരുമേലി സന്ദർശിക്കുന്നു എന്ന വാർത്തയറിഞ്ഞതോടെ പ്രവർത്തകരും ആവേശത്തിലാണ്. റാന്നിയിലെ പ്രചരണത്തിന് ശേഷം റോഡുമാര്‍ഗം എരുമേലിയിൽ എത്തുന്ന രാഹുൽ ഗാന്ധിക്ക് എരുമേലി ശ്രീധര്‍മശാസ്താ ക്ഷേത്രത്തിന് മുന്‍പില്‍ വച്ച് സ്വീകരിക്കും.

യുഡിഎഫ് സ്ഥാനാർഥി ടോമി കല്ലാനിക്കൊപ്പം എരുമേലിയിൽ റോഡ് ഷോയിൽ രാഹുൽ ഗാന്ധി പങ്കെടുക്കും. തുടർന്ന് പേട്ട ശ്രീധര്‍മശാസ്താ ക്ഷേത്രത്തിലും  നൈനാര്‍ പള്ളിയിലും ദര്‍ശനം നടത്തും. സുരക്ഷാ ക്രമീകരണങ്ങൾക്കൊപ്പം വിപുലമായ ആഘോഷ പരിപാടികളാണ് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തുന്നത്. യുവാക്കളുടെയും വിദ്യാർത്ഥികളുടെയും ഹരമായി മാറിയ രാഹുൽ ഗാന്ധിയെ കാണാൻ സമീപത്തെ കോളേജുകളിൽ നിന്നും വിദ്യാർത്ഥി സംഘങ്ങൾ എത്തും. എരുമേലിയിലെ ജനങ്ങളും ആവേശത്തിലാണ് ചരിത്രത്തിലാദ്യമായി എരുമേലിയിൽ എത്തുന്ന ദേശീയ നേതാവിനെ കാണാനും വാക്കുകൾ ശ്രവിക്കാനും തയ്യാറായിരിക്കുകയാണ് ജനങ്ങൾ.