കോട്ടയം: കേരളാ കോൺഗ്രസ്സ് എം മുന്നണി വിട്ടു പോയത് യുഡിഎഫിനെ ഒരു തരത്തിലും ബാധിക്കില്ല എന്ന് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സമൂഹത്തിൽ ഏറ്റവും ദുരിതമനുഭവിക്കുന്നവരുടെ മുഖം മനസ്സിൽ കണ്ടാണ് ഐക്യജനാധിപത്യമുന്നണി ഓരോ പദ്ധതികളും ആവിഷ്കരിക്കുന്നത് എന്നും യുഡിഎഫ് ഭരണ കാലത്തു നിരവധി ജനക്ഷേമ പദ്ധതികളും വൻകിട വികസന പദ്ധതികളുമാണ് നടപ്പിലാക്കിയത് എന്നും അദ്ദേഹം പറഞ്ഞു.
2016 ൽ യുഡിഎഫ് സർക്കാർ കേരളത്തെ അതിവേഗം ബഹുദൂരം എത്തിച്ചിട്ടാണ് അധികാരം ഒഴിഞ്ഞത്. അന്ന് മുതൽ നിശ്ചലമായ കേരളത്തെ വീണ്ടും മുൻപോട്ടെത്തിക്കുവാൻ യുഡിഎഫ് അധികാരത്തിൽ വരിക എന്നത് അനിവാര്യമാണ് എന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. പുതുപ്പള്ളി,മണർകാട് മേഖലകളിൽ ഉമ്മൻ ചാണ്ടി ഇന്ന് പര്യടനം നടത്തി.
