ശക്തമായ കാറ്റിലും മഴയിലും ആർപ്പൂക്കര മണിയാപറമ്പ് മേഖലകളിൽ സർവ്വ നാശം.


ആർപ്പൂക്കര: ഇന്നലെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും കോട്ടയം ആർപ്പൂക്കര മണിയാപറമ്പ് മേഖലകളിൽ വൻ നാശനഷ്ടം.

ശക്തമായ കാറ്റിൽ വൈദ്യുതി പോസ്റ്റും മരങ്ങളും റോഡിലേക്ക് ഒടിഞ്ഞു വീണതോടെ ഗതാഗതം തടസ്സപ്പെട്ടു. നിരവധി പോസ്റ്റുകൾ ഒടിഞ്ഞു വീണതിനാൽ പ്രദേശത്ത് വൈദ്യുതി മുടങ്ങിയിരിക്കുകയാണ്. കോട്ടയത്തു നിന്നും അഗ്നിരക്ഷാ സേനയെത്തിയാണ് റോഡിൽ നിന്നും മരങ്ങളും ഒടിഞ്ഞു വീണ പോസ്റ്റും വൈദ്യുത കമ്പികളും നീക്കം ചെയ്‌തത്‌.

നിരവധി വീടുകൾക്കും മേഖലയിൽ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ഇന്നലെ വൈകിട്ട് 4 മണിയോടെയായിരുന്നു ശക്തമായ കാറ്റും മഴയും ഉണ്ടായതെന്ന് നാട്ടുകാർ പറഞ്ഞു. ഇരുപതോളം വൈദ്യുത പോസ്റ്റുകൾ ഒടിഞ്ഞു വീണതിനാൽ വിവിധ മേഖലകളിലേക്കുള്ള വൈദ്യുതി വിതരണം മുടങ്ങിയിരിക്കുകയാണ്. 

ചിത്രം:റെജിമോൻ.