കോട്ടയം: ആർപ്പൂക്കര മണിയാപറമ്പ് കടത്തുകടവിൽ പോള നിറഞ്ഞതോടെ യാത്രക്കാരെ മറുകര കടത്താൻ വടമല്ലാതെ മറ്റുമാർഗ്ഗമില്ല എന്ന് കടത്തു തോണിക്കാരനായ ശിവൻ ചേട്ടൻ പറയുന്നു.
പോള നിറഞ്ഞതോടെ ബോട്ട് സർവ്വീസും അവസാനിച്ചതോടെ യാത്രാ ദുരിതത്തിലാണ് മേഖലയിലെ ജനങ്ങൾ എന്ന് ശിവൻ ചേട്ടൻ പറയുന്നു. പോള നിറഞ്ഞതോടെ തുഴയിറക്കാൻ പറ്റുന്നില്ല,ഇരുകരയിലും വടം കെട്ടി മുറുക്കി യാത്രക്കാരെ മറുകരയെത്തിക്കുകയായല്ലാതെ മറ്റു മാർഗ്ഗമില്ല എന്ന് അദ്ദേഹം പറഞ്ഞു.
നിരവധി തവണ പോള വാരുന്നത് സംബന്ധിച്ചു അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും നാളിതുവരെ നടപടിയുണ്ടായില്ല എന്നും അദ്ദേഹം പറഞ്ഞു.
