കോട്ടയം: കോട്ടയം നിയോജക മണ്ഢലം എൻഡിഎ സ്ഥാനാർഥി മിനർവാ മോഹന്റെ പ്രചാരണ പരിപാടിയുടെ ഭാഗമായി സഞ്ചരിച്ചിരുന്ന അനൗൺസ്‌മെന്റ് വാഹനം തടഞ്ഞു ഡ്രൈവറെ സിപിഎം പ്രവർത്തകർ ആക്രമിച്ചതായി പരാതി.
ആക്രമണത്തിൽ വാഹന ഡ്രൈവർ സോമശേഖരന് പരിക്കേറ്റു. ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചകഴിഞ്ഞു കോട്ടയം നാട്ടാശ്ശേരി പരുത്തിക്കുഴി ഭാഗത്തു വെച്ചായിരുന്നു സംഭവം.
ഇത് ജനാധിപത്യത്തിനു നേരെയുള്ള വെല്ലുവിളിയാണ് എന്നും സിപിഎം ഗുണ്ടായിസം അവസാനിപ്പിക്കണമെന്നും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സോമശേഖരനെ സന്ദർശിച്ച ശേഷം മിനർവാ മോഹൻ പറഞ്ഞു.
