ഏറ്റുമാനൂർ: കാർഷിക-ടൂറിസം മേഖലകൾക്കൊപ്പം സമഗ്രമായ ഏറ്റുമാനൂരിന്റെ വികസനമാണ് താൻ മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയം എന്ന് ഏറ്റുമാനൂർ നിയോജക മണ്ഡലം സ്വതന്ത്ര സ്ഥാനാർഥി ലതികാ സുഭാഷ് പറഞ്ഞു.
ഏറ്റുമാനൂർ നിയോജക മണ്ഢലത്തിൽ നിരവധിപ്പേരാണ് കാർഷിക-ടൂറിസം മേഖലകളെ ആശ്രയിച്ചു കഴിയുന്നത്. ഏറ്റുമാനൂരിൽ കർഷക മേഖല ശക്തമാണെങ്കിലും സംഘടിതമല്ല. നെൽകൃഷി, പച്ചക്കറി കൃഷി, താറാവ്, കോഴി,ആട്, പശു, പോത്ത് വളർത്തൽ,മത്സ്യ കൃഷി തുടങ്ങി നിരവധിയായ കാർഷിക മേഖലകളിലാണ് ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ ജനങ്ങൾ ഏർപ്പെട്ടിരിക്കുന്നത്. പാടശേഖര സമിതികളൊഴിച്ച് അവ സംഘടിതമല്ല എന്നും ലതികാ സുഭാഷ് പറഞ്ഞു. ടൂറിസം ഏറ്റുമാനൂരിന്റെ ഒരു പ്രധാന വരുമാന ശ്രോതസ്സാണ്. എന്നാൽ വേണ്ടവിധം ടൂറിസം സാധ്യത പ്രയോജനപ്പെടുത്താൻ കിഴിഞ്ഞിട്ടില്ല എന്നും ലതികാ സുഭാഷ് പറഞ്ഞു.
കുടമാളൂരിലെ കഥകളി കലാ പൈതൃകം, വിശുദ്ധ അൽഫോൺസാമ്മയുടെ ജന്മഗ്രഹം,വിശുദ്ധ ചാവറയച്ഛൻ തീർത്ഥാടന കേന്ദ്രം, മാന്നാനം പള്ളി, ഏഴരപ്പൊന്നാനയുടെ പ്രൗഡിയോടെ നിലകൊള്ളുന്ന ഏറ്റുമാനൂർ ക്ഷേത്രം, ചുവർ ചിത്ര കലാ കേന്ദ്രം ആസ്ഥാനം എന്നിവ വലിയൊരു സാധ്യതയാണ് ടൂറിസം ഭൂപടത്തിൽ ഏറ്റുമാനൂരിനായി കരുതിവച്ചിട്ടുള്ളത്. എന്നാൽ വേണ്ടവിധം ടൂറിസം സാധ്യത പ്രയോജനപ്പെടുത്താൻ കിഴിഞ്ഞിട്ടില്ല എന്നുള്ളതാണ് സത്യമെന്നും ലതികാ സുഭാഷ് പറഞ്ഞു. മണ്ഡലത്തിലെ ടൂറിസം സാധ്യതകളെ കോർത്തിണക്കി ഗ്രാമീണ നഗര മേഖലകൾക്ക് തുല്യ പ്രാധാന്യം നൽകിക്കൊണ്ട് പരമാവധി സാധാരണക്കാർക്ക് വരുമാനം ലഭിക്കുന്ന തരത്തിൽ ഉത്തരവാദിത്ത സർക്യൂട്ട് ടൂറിസം പദ്ധതി ഏറ്റുമാനൂരിൽ നടപ്പിലാക്കുമെന്നും ലതികാ സുഭാഷ് പറഞ്ഞു.
മണ്ഡലത്തിലെ അസംഘടിതരായ ചെറുകിട കർഷകരെ കോർത്തിണക്കി ഓരോ മേഖലയിലും ക്ലസ്റ്ററുകൾ രൂപീകരിച്ച് അവർക്കാവശ്യമായ നൂതന ആശയങ്ങൾ, സാമൂഹിക, സാമ്പത്തിക, വിപണന, ടെക്നോളജി പിന്തുണയോടുകൂടിയുള്ള പുത്തൻ കാർഷിക സംസ്‍കാരമൊരുക്കാൻ ആവശ്യമായ നടപടികൾ മുൻഗണന ക്രമത്തിൽ നടത്തുമെന്നും അതിനായി സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ രൂപീകരിക്കുമെന്നും ലതികാ സുഭാഷ് പറഞ്ഞു.
നമ്മുടെ മേഖലയിൽ മാത്രമുള്ള അരി, താറാവ്, മുട്ട, കരിമീൻ തുടങ്ങിയവക്ക് ഭൗമ സൂചിക പദവി ലഭ്യമാക്കുക എന്നത് ഏറ്റുമാനൂരിനായി ഞാൻ കരുതിവച്ചിട്ടുള്ള സ്വപ്ന പദ്ധതികളിൽ ചിലതാണ് എന്നും ബ്രഹത്തായ ഏറ്റുമാനൂർ കാർഷിക വിപണി മറ്റൊരു സ്വപ്നമാണ് എന്നും കാർഷിക-ടൂറിസം മേഖലകൾക്കൊപ്പം സമഗ്രമായ ഏറ്റുമാനൂരിന്റെ വികസനമാണ് ഞാൻ മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയം എന്നും ലതികാ സുഭാഷ് പറഞ്ഞു.
