കോഴിക്കോട്: പാലാ ഉപതെരഞ്ഞെടുപ്പിലെ വിജയം മാണി സി കാപ്പന്റെതല്ല മറിച്ച് ഇടതു മുന്നണിയുടേതാണെന്നു എ കെ ശശീന്ദ്രൻ പറഞ്ഞു. പാലായിൽ മാണി സി കാപ്പന് വിജയം സമ്മാനിച്ചത് എൽഡിഎഫിന്റെ രാപ്പകലില്ലാത്ത പ്രവർത്തനങ്ങളുടെയും അധ്വാനത്തിന്റെയും ഫലമാണെന്നും അദ്ദേഹം പറഞ്ഞു.
വ്യക്തി താൽപ്പര്യങ്ങളെ മുൻനിർത്തിയാണ് മാണി സി കാപ്പൻ എൻസിപി വിട്ടതെന്നും തെരഞ്ഞെടുപ്പ് കഴിയുന്നതോടെ കാപ്പൻ തെറ്റ് തിരുത്തുമെന്നും എ കെ ശശീന്ദ്രൻ പറഞ്ഞു.
