കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോട്ടയം ജില്ലയില്‍ ഇതുവരെ അനധികൃതമായി സ്ഥാപിച്ച 28397 പ്രചാരണ സാമഗ്രികള്‍ ആന്‍റി ഡീഫേസ്മെന്‍റ് സക്വാഡുകള്‍ നീക്കം ചെയ്തു. ഇവയില്‍ 28042 എണ്ണം പൊതു സ്ഥലങ്ങളില്‍ സ്ഥാപിച്ചിരുന്നവയാണ്.
സ്വകാര്യ ഭൂമിയില്‍ ഉടമസ്ഥരുടെ അനുമതിയില്ലാതെ പ്രദര്‍ശിപ്പിച്ചിരുന്ന 355 പ്രചാരണ സാമഗ്രികളും നീക്കം ചെയ്തിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ നിന്ന് നീക്കിയവയില്‍ 18 ചുവരെഴുത്തുകളും 23163 പോസ്റ്ററുകളും 2899 ബാനറുകളും 1962 മറ്റ് പ്രചരണ സാമഗ്രികളും ഉള്‍പ്പെടുന്നു. ഒരു ചുവരെഴുത്തും 332 പോസ്റ്ററുകളും 22 ബാനറുകളുമാണ് സ്വകാര്യ സ്ഥലങ്ങളില്‍ നിന്ന് നീക്കംചെയ്തത്.
പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്യുന്നതിനൊപ്പം ഇത്തരം നിയമ ലംഘനങ്ങള്‍ ആന്‍റീ ഡിഫേസ്മെന്‍റ് സ്ക്വാഡുകള്‍ വീഡിയോയില്‍ പകര്‍ത്തുന്നുമുണ്ട്.
Image for Representation only
