വനിതാ മത്സരം നടക്കുന്ന വൈക്കത്ത് ജനഹിതം സി കെ ആശയ്ക്കൊപ്പമോ?


വൈക്കം: ജില്ലയിലെ 9 നിയോജക മണ്ഡലങ്ങളിൽ മൂന്നു മുന്നണികളുടെയും വനിതാ സ്ഥാനാർത്ഥികൾ മത്സരിക്കുന്ന വൈക്കം നിയോജക മണ്ഡലം ശ്രദ്ധാ കേന്ദ്രമാണ്.

സിറ്റിംഗ് എംഎൽഎ യും എൽഡിഎഫ് സ്ഥാനാർത്ഥിയുമായ സി കെ ആശ,യുഡിഎഫ് സ്ഥാനാർഥി ഡോ.പി ആർ സോനാ,എൻഡിഎ സ്ഥാനാർഥി അജിതാ സാബു എന്നിവരാണ് വൈക്കത്ത് മത്സരിക്കുന്ന വനിതകൾ. തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ മൂന്നു മുന്നണികളും സ്ഥാനാർത്ഥികളും വോട്ടുറപ്പിക്കാനുള്ള തയ്യാറെടുപ്പുകൾ ഏകദേശം പൂർത്തിയാക്കി കഴിഞ്ഞു.

വൈക്കം നിയോജക മണ്ഡലത്തിൽ ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം സിറ്റിംഗ് എംഎൽഎ എൽഡിഎഫ് സ്ഥാനാർഥി സി കെ ആശയ്ക്കാണ് ജയ സാധ്യതയിൽ മുൻ‌തൂക്കം. യുഡിഎഫ് സ്ഥാനാർഥി ഡോ. പി ആർ സോനയ്ക്കും ഒപ്പത്തിനൊപ്പം സാധ്യതയെത്തിയെങ്കിലും ഇപ്പോൾ രണ്ടാം സാധ്യതയാണ് സോനയ്ക്കുള്ളത്.

സി കെ ആശയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ എൻസിപി നേതാവ് പി സി ചാക്കോ ഇന്ന് തലയോലപ്പറമ്പിൽ പങ്കെടുക്കും. വൈക്കത്തിന്റെ വിവിധ മേഖലകളിൽ നേരിട്ടെത്തി പരമാവധി വോട്ടർമാരെ നേരിൽകണ്ട് വോട്ടഭ്യർത്ഥിക്കുകയാണ് സി കെ ആശ.