പൂഞ്ഞാറിൽ ഇഞ്ചോടിഞ്ചു പോരാട്ടം,പ്രീ പോൾ സർവ്വേ ഫലങ്ങൾക്കും വിജയ സാധ്യത പ്രവചനാതീതം.


കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധാ കേന്ദ്രങ്ങളിൽ ഒരു മണ്ഡലമാണ് പൂഞ്ഞാർ നിയോജക മണ്ഡലം. രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ ശ്രദ്ധാ കേന്ദ്രമായി മാറിയിരിക്കുകയാണ് പൂഞ്ഞാർ നിയോജക മണ്ഡലം.

ഇഞ്ചോടിഞ്ചു പോരാട്ടമാണ് തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടമായപ്പോഴേക്കും പൂഞ്ഞാറിൽ നടക്കുന്നത്. പ്രീ പോൾ സർവ്വേ ഫലങ്ങൾക്കും പ്രവചനാതീതമായ അട്ടിമറി വിജയമാണ് പൂഞ്ഞാറിൽ സംഭവിക്കുക. യുഡിഎഫ് സ്ഥാനാർത്ഥിയായി ടോമി കല്ലാനിയും എൽഡിഎഫ് സ്ഥാനാർത്ഥിയായി സെബാസ്റ്റ്യൻ കുളത്തുങ്കലും എൻഡിഎ സ്ഥാനാർത്ഥിയായി എം പി സെൻ,ജനപക്ഷം സെക്കുലർ സ്ഥാനാർത്ഥിയായി പി സി ജോർജ് എന്നിവരാണ് മത്സര രംഗത്തുള്ളത്.

നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ വിശകലം ചെയ്തും നാടിന്റെ അഭിപ്രായം ആരാഞ്ഞും നിരവധി ചാനലുകളും ഏജൻസികളുമാണ് പ്രീ പോൾ സർവ്വേ ഫങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ജില്ലയിലെ മറ്റു മണ്ഡലങ്ങളിലെ വിജയ സാധ്യതയിൽ എത്തി നിൽക്കുന്ന സ്ഥാനാർത്ഥികളുടെ വിവരങ്ങൾ ലഭ്യമാക്കുമ്പോഴും ജില്ലയിൽ മുന്നണികൾ നേടുന്ന സീറ്റുകളുടെ എണ്ണം വ്യക്തമാക്കുമ്പോഴും പൂഞ്ഞാറിന്റെ വിജയ സാധ്യതയിൽ മാത്രം ഇഞ്ചോടിഞ്ചു പോരാട്ടത്തിൽ എന്ന് മാത്രമാണ് റിപ്പോർട്ടുകളിൽ ഉള്ളത്. പൂഞ്ഞാർ നിയോജക മണ്ഢലം സാക്ഷ്യം വഹിക്കുന്നത് ശക്തമായ ചതുഷ്കോണ മത്സരത്തിനാണ്.

എന്നാൽ മൂന്നു മുന്നണികളെയും പിന്നിലാക്കി ജനപക്ഷം സെക്കുലർ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന പി സി ജോർജ്ജിന് മണ്ഡലത്തിൽ മുൻതൂക്കമുണ്ട്. യുഡിഎഫ്-എൽഡി എഫ് മുന്നണികൾ നിലവിലെ തെരഞ്ഞെടുപ്പ് പഠനങ്ങൾ പ്രകാരം രണ്ടാം സ്ഥാനം മൂന്നാം സ്ഥാനം എന്ന നിലയിൽ മാറി മറിഞ്ഞു വന്നേക്കാം. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം പുറത്തു വന്ന ആദ്യ ഘട്ട സർവ്വേ ഫലങ്ങളിലും പിന്നീട് വന്ന സർവ്വേ ഫലങ്ങളിലും പൂഞ്ഞാറിന്റെ കാര്യത്തിൽ വ്യത്യാസമില്ല.