പുതുപ്പള്ളി: നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രചാരണം അവസാന ഘട്ടത്തിലേക്ക് അടുക്കുമ്പോൾ ആവേശത്തിരയിളക്കത്തിലാണ് പുതുപ്പള്ളി. സ്ഥാനാർത്ഥികളും മുന്നണികളും സജീവ പ്രവർത്തനനത്തിൽ മുഴുകിയിരിക്കുകയാണ് മണ്ഡലത്തിൽ.
എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ജെയിക് സി തോമസ്സിന്റെ വാഹന പര്യടനം ഇന്ന് മുതൽ ആരംഭിച്ചു. മറ്റു മണ്ഡലങ്ങളിലെ പ്രവർത്തനങ്ങൾക്കൊപ്പം പുതുപ്പള്ളിയിലും സജീവ പ്രവർത്തനനത്തിലാണ് മുൻമുഖ്യമന്ത്രിയും യുഡിഎഫ് സ്ഥാനാർത്ഥിയുമായ ഉമ്മൻ ചാണ്ടി. അകലക്കുന്നം,അയർക്കുന്നം മേഖലകളിൽ ഉമ്മൻ ചാണ്ടി പര്യടനം നടത്തി. ഉച്ചക്ക് ശേഷം കൂരോപ്പട മേഖലകളിൽ പര്യടനം നടത്തും.
അകലക്കുന്നം,തിരുവഞ്ചൂർ മേഖലകളിൽ സജീവ പ്രചാരണത്തിലാണ് ബിജെപി സ്ഥാനാർഥി എൻ ഹരി. പരമാവധിയാളുകളെ നേരിൽകണ്ട് വോട്ടഭ്യർത്ഥിക്കുകയാണ് എൻ ഹരി.
