ഏറ്റുമാനൂർ: ഏറ്റുമാനൂർ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥിയായ പ്രിൻസ് ലൂക്കോസ് തന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇറങ്ങുന്നതിനിടെയാണ് കൺമുൻപിൽ വാഹനാപകടം ഉണ്ടായത്. സംക്രാന്തി മാമ്മൂട് കവലയിൽ ഓട്ടോയും ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽ ഓട്ടോ ഡ്രൈവർക്കും ഇരുചക്ര വാഹന യാത്രികനും പരിക്കേറ്റിരുന്നു. അപകടം കണ്ടു ഓടിയെത്തിയ പ്രിൻസ് ലൂക്കോസ് തന്റെ കാറിൽ ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ഓട്ടോ ഡ്രൈവർ സജിത്, ഇരുചക്ര വാഹന യാത്രികൻ അരുൺ എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇന്ന് രാവിലെ 9 മണിയോടെ സംക്രാന്തി മാമ്മൂട് കവലയിൽ ആയിരുന്നു അപകടം. ഗാന്ധി നഗർ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
