ചങ്ങനാശ്ശേരി: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തിലേക്ക് എത്തിയതോടെ സമ്മതിദായകരെ നേരിൽക്കണ്ട് വോട്ടുറപ്പിക്കുകയാണ് ചങ്ങനാശ്ശേരിയിലെ സ്ഥാനാർത്ഥികൾ.
ചങ്ങനാശ്ശേരിയിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി കേരളാ കോൺഗ്രസ്സ് സാരഥി വി ജെ ലാലിയും എൽഡിഎഫ് സ്ഥാനാർത്ഥിയായി കേരളാ കോൺഗ്രസ്സ് എം സാരഥി ജോബ് മൈക്കിൾ ബിജെപി സ്ഥാനാർത്ഥിയായി ജി രാമൻ നായർ എന്നിവരാണ് മത്സരിക്കുന്നത്. പ്രചാരണം അവസാന ഘട്ടത്തിലെത്തിയതോടെ വീടുകൾ കയറി നേരിട്ട് വോട്ടഭ്യർത്ഥിക്കുകയാണ് സ്ഥാനാർത്ഥികൾ.
ചങ്ങനാശ്ശേരി നഗരത്തിലും വ്യാപാര സ്ഥാപനങ്ങളിലും ഇന്നലെ ജോബ് മൈക്കിൾ വോട്ടഭ്യർത്ഥിച്ചു പര്യടനം നടത്തി. തൃക്കൊടിത്താനം മേഘലകളിലായിരുന്നു വി ജെ ലാലിയുടെ തെരഞ്ഞെടുപ്പ് പര്യടനം. ചങ്ങനാശ്ശേരി നഗരസഭയുടെ പടിഞ്ഞാറൻ മേഘലകളിലായിരുന്നു ഇന്നലെ ജി രാമൻ നായരുടെ തെരഞ്ഞെടുപ്പ് പര്യടനം.
