ഈരാറ്റുപേട്ടയിൽ അമ്മ വീട്ടിൽ എത്തിയ 14 വയസ്സുകാരൻ മുങ്ങിമരിച്ചു.


ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയിൽ അമ്മ വീട്ടിൽ എത്തിയ 14 വയസ്സുകാരൻ മുങ്ങിമരിച്ചു. പാറത്തോട് ഇടക്കുന്നം മഠത്തിൽപ്പറമ്പിൽ ഫൈസലിന്റെയും റാഹത്തിന്റെയും മകൻ ആദിൽ(14)ആണ് ഈലക്കയത്ത് കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടെ മുങ്ങി മരിച്ചത്.

ഇന്ന് വൈകിട്ട് 6 മണിയോടെയായിരുന്നു അപകടം. ആദിൽ മുങ്ങിത്താഴുന്ന കണ്ട കൂട്ടുകാർ ഒച്ചവെച്ചത് കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചത്. സ്ഥലത്തെത്തിയ അഗ്നി രക്ഷാ സേനഅംഗങ്ങളും നാട്ടുകാരും ചേർന്ന് കുട്ടിയെ കരയ്‌ക്കെത്തിച്ചു ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പാലമ്പ്ര അസംപ്‌ഷൻ ഹൈസ്‌കൂളിൽ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിയാണ് ആദിൽ. മൃതദേഹം പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.