പാലാ: ഇന്നലെ ഉച്ചകഴിഞ്ഞുണ്ടായ ശക്തമായ മഴയിലും കാറ്റിലും ഈരാറ്റുപേട്ടയിലും പാലായിലും നാശനഷ്ടങ്ങൾ. ഈരാറ്റുപേട്ട നടയ്ക്കൽ,ഇളപ്പുങ്കൽ മേഖലകളിൽ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു.
ഇന്നലെ വൈകിട്ട് 4 മണിയോടെ ആരംഭിച്ച ശക്തമായ മഴയിലും കാറ്റിലും നിരവധി വീടുകൾ പൂർണ്ണമായും ഭാഗികമായും തകർന്നു. വീടുകളുടെ മുകളിലേക്ക് മരങ്ങൾ കടപുഴകി വീഴുകയായിരുന്നു. റോഡിലേക്കും മരങ്ങൾ വീണതിനാൽ വൈദ്യുത പോസ്റ്റുകളും ഒടിഞ്ഞു വീണു. മേഖലയിലെ ഗതാഗത തടസ്സം അഗ്നി രക്ഷാ സേനയെത്തിയാണ് പുനഃസ്ഥാപിച്ചത്.
വിവിധ മേഖലകളിലേക്കുള്ള വൈദ്യുതി വിതരണം താറുമാറായിരിക്കുകയാണ്. വ്യാപക കൃഷി നാശവും സംഭവിച്ചിട്ടുണ്ട്. പാലാ ഏറ്റുമാനൂർ റോഡിൽ മരം വീണു ഗതാഗതം തടസ്സപ്പെട്ടു. കുമ്മണ്ണൂരും മുത്തോലിയിലും മരങ്ങൾ വീണു വൈദ്യുത പോസ്റ്റുകൾ ഒടിഞ്ഞു. വാഹനങ്ങൾക്ക് മുകളിലേക്കും ശക്തമായ കാറ്റിൽ മരങ്ങൾ ഒടിഞ്ഞു വീണു.
