കോട്ടയം: കോട്ടയത്ത് രണ്ടര വയസ്സുകാരന് തോട്ടിൽ വീണു ദാരുണാന്ത്യം. കോട്ടയം ചെങ്ങളം നാൽപ്പാറയിൽ പ്രശാന്തന്റെയും കാർത്തികയുടെയും മകൻ രണ്ടര വയസ്സുകാരൻ ആയുഷ് ആണ് മരിച്ചത്.
താറാവിനെ കാണാനെത്തിയ കുട്ടി കാൽ വഴുതി വെള്ളക്കെട്ടിൽ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെ 12 മണിയോടെയായിരുന്നു സംഭവം. വീടിനു മുൻപിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്നു ആയുഷിന്റെ തിരക്കി എത്തിയ സഹോദരി അനാമികയാണ് ആയുഷ് വെള്ളത്തിൽ വീണു കിടക്കുന്നതായി കണ്ടത്.
സംഭവമറിഞ്ഞു ഓടിയെത്തിയ നാട്ടുകാർ ചേർന്ന് കുട്ടിയെ കരയ്‌ക്കെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ആയുഷിന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
