ഇന്ന് മുതൽ 31 വരെ കോട്ടയത്ത് കോവിഡ് വാക്സിനേഷന് സ്ഥിരം കേന്ദ്രം.


കോട്ടയം: ഇന്ന് മുതൽ 31 വരെ കോട്ടയത്ത് കോവിഡ് വാക്സിനേഷന് സ്ഥിരം കേന്ദ്രം സജ്ജമാക്കിയതായി ജില്ലാ കളക്ടർ എം അഞ്ജന അറിയിച്ചു. 60 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കും 45 വയസ്സിനു മുകളിൽ മറ്റു രോഗങ്ങളുമുള്ളവർക്കുള്ള എല്ലാവർക്കും വേഗത്തിൽ വാക്സിൻ നൽകുന്നതിന് വേണ്ടിയാണ് കേന്ദ്രം ആരംഭിച്ചിരിക്കുന്നത്.

45 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് കോവിഡ് വാക്സിൻ വിതരണം ഉടൻ ആരംഭിക്കുന്നതിനു മുന്നോടിയായാണ് സ്ഥിരം കേന്ദ്രത്തിലൂടെ കൂടുതൽ ആളുകൾക്ക് വാക്സിൻ വിതരണം ചെയ്യുന്നത്. രാവിലെ 9 മുതൽ 4 വരെ കോട്ടയം ബേക്കർ എൽപി സ്‌കൂളിലാണ് വാക്സിൻ വിതരണ സ്ഥിരം കേന്ദ്രം പ്രവർത്തിക്കുന്നത്. കോവിൻ പോർട്ടൽ വഴി രജിസ്റ്റർ ചെയ്തവർക്കും രജിസ്റ്റർ ചെയ്യാത്തവർക്കും വാക്സിൻ സ്വീകരിക്കാവുന്നതാണ് എന്നും ജില്ലാ കളക്ടർ പറഞ്ഞു.