സംസ്ഥാന വനിതാ കമ്മിഷന്റെ അദാലത്ത് ജില്ലയിൽ ഇന്ന്.


കോട്ടയം: സംസ്ഥാന വനിതാ കമ്മിഷന്റെ അദാലത്ത് ജില്ലയിൽ ഇന്ന്. ഇന്ന് രാവിലെ 10:30 മുതൽ സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം ഹാളിൽ അദാലത്ത് നടത്തും.

പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടത്തുന്ന അദാലത്തില്‍ പരാതിക്കാര്‍ക്കും എതിര്‍കക്ഷികള്‍ക്കും മാത്രമാണ് പ്രവേശനം. പത്ത് വയസ്സിനു താഴെയുള്ള കുട്ടികള്‍, മുതിര്‍ന്ന പൗരന്‍മാര്‍, ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍ എന്നിവര്‍ പങ്കെടുക്കുന്നത് കഴിയുന്നതും ഒഴിവാക്കണമെന്നും അദാലത്തിനെത്തുന്നവര്‍ മാസ്‌ക് ധരിക്കണമെന്നും കമ്മീഷന്‍ അറിയിച്ചു.