പുതുവർഷപ്പിറ്റേന്ന് പനയ്‌ക്കപ്പാലത്തുണ്ടായ അപകടത്തിൽ പൊലിഞ്ഞത് 2 ജീവനുകൾ.


പാലാ: പുതുവർഷപ്പിറ്റേന്ന് പനയ്‌ക്കപ്പാലത്തുണ്ടായ അപകടത്തിൽ പൊലിഞ്ഞത് 2 ജീവനുകൾ. അരുവിത്തുറ കൊണ്ടൂർ പാറയിൽ അജിത് ജേക്കബ്, പാലാ ഇളംതോട്ടം മൂന്നുതൊട്ടിയിൽ ജിബിൻ രാജു എന്നിവരാണ് മരിച്ചത്.

 

അപകടത്തിൽ ഗുരുതരമായി രണ്ടു പേർക്കും പരിക്കേറ്റിരുന്നു. അജിത് ഞായറാഴ്ച്ച രാവിലെയും ജിബിൻ തിങ്കളാഴ്ച്ച രാവിലെയുമാണ് മരണത്തിനു കീഴടങ്ങിയത്. ശനിയാഴ്ച്ച രാത്രി എട്ടരയോടെ ഈരാറ്റുപേട്ട പാലാ റോഡിൽ ഇവർ ഇരുവരും സഞ്ചരിച്ച സ്‌കൂട്ടറും പിക്കപ്പും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. 

    അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അജിത്തിനെ പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച്ച രാവിലെ മരണം സംഭവിക്കുകയായിരുന്നു. ജനുവരി 7 നു വിവാഹം നടക്കാനിരിക്കെയാണ് അജിത്തിനെ മരണം കവർന്നെടുത്തത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു ചികിത്സയിലായിരുന്ന ജിബിൻ രാജു ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങി. പുതുവർഷപ്പിറ്റേന്നുണ്ടായ അപകടം നാടിനെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.