ഈരാറ്റുപേട്ട: പനയ്‌ക്കപ്പാലത്ത് പിക്കപ്പും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പാലാ ഇളംതോട്ടം മൂന്നുതൊട്ടിയിൽ ജിബിൻ രാജു(31) ആണ് ഇന്ന് രാവിലെ മരിച്ചത്.
ശനിയാഴ്ച്ച രാത്രി ഈരാറ്റുപേട്ട പാലാ റോഡിലാണ് അപകടം ഉണ്ടായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അജിത്തിനെ പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച്ച രാവിലെ മരണം സംഭവിക്കുകയായിരുന്നു. ജനുവരി 7 നു വിവാഹം നടക്കാനിരിക്കെയാണ് അജിത്തിനെ മരണം കവർന്നെടുത്തത്. ഡിസംബർ 31 നായിരുന്നു വാഴക്കുളം സ്വദേശിനിയുമായി അജിത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞത്.