കോട്ടയം: കോട്ടയം ജില്ലയിലെ 2 മരണങ്ങൾ കൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 2 പേരുടെ മരണങ്ങളാണ് എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം ഇന്ന് സ്ഥിരീകരിച്ചത്.
ഇതോടെ ജില്ലയിലെ ആകെ കോവിഡ് മരണങ്ങൾ 156 ആയി. 0.3 ആണ് ജില്ലയിലെ കോവിഡ് മരണ നിരക്ക്. സംസ്ഥാനത്ത് കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന ജില്ലകളിൽ ഒൻപതാമാണ് കോട്ടയം.