ശബരിമല: മകരവിളക്ക് ദിനത്തിൽ 5000 പേർക്ക് ദർശനത്തിന് അനുമതി നൽകി തിരുവിതാംകൂർ ദേവസ്വം ബോർഡ്. വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തവർക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ എന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.എൻ.വാസു അറിയിച്ചു.

ബുക്ക് ചെയ്യാതെ ആരെയും മകരവിളക്ക് ദിവസത്തിൽ സന്നിധാനത്തും മറ്റ് സ്ഥലങ്ങളിലും തങ്ങാൻ അനുവദിക്കില്ലെന്നും ദേവസ്വം ബോർഡ് അറിയിച്ചു.