തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം ഉയർന്നേക്കാമെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. പ്രതിദിനം 9000 പേർക്ക് കോവിഡ് സ്ഥിരീകരിക്കാനുള്ള സാധ്യതയാണ് ആരോഗ്യ വകുപ്പ് ചൂണ്ടിക്കാട്ടുന്നത്.

ജനുവരി പകുതിയോടെ രോഗബാധിതരുടെ എണ്ണം ഉയരാനാണ് സാധ്യത. തെരഞ്ഞെടുപ്പും വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നതും രോഗ വ്യാപനത്തിന് കാരണമാകുമെന്ന് ആരോഗ്യ വകുപ്പ് സെക്രട്ടറിയുടെ റിപ്പോർട്ടിൽ പറയുന്നു.