റിപ്പബ്ലിക് ദിനാഘോഷം;ജില്ലയിൽ മന്ത്രി പി തിലോത്തമൻ അഭിവാദ്യം സ്വീകരിക്കും.


കോട്ടയം: ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് സേനാ വിഭാഗങ്ങള്‍ നടത്തുന്ന പരേഡുകളില്‍ കോട്ടയം ജില്ലയിൽ ജില്ലയുടെ ചുമതലയുള്ള ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമൻ അഭിവാദ്യം സ്വീകരിക്കും. 

 

കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടില്‍ കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചായിരിക്കും ചടങ്ങുകൾ നടത്തുക. തിരുവനന്തപുരത്ത് ഗവര്‍ണറും മറ്റു ജില്ലാ ആസ്ഥാനങ്ങളില്‍ ചുമതല നൽകിയിരിക്കുന്ന മന്ത്രിമാരും അഭിവാദ്യം സ്വീകരിക്കും.