പുണ്യം പൂങ്കാവനം സംസ്ഥാന ദിനാഘോഷം എരുമേലിയിൽ നടന്നു.


എരുമേലി: പുണ്യം പൂങ്കാവനം സംസ്ഥാന ദിനാഘോഷം എരുമേലിയിൽ നടന്നു. സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ ഉദ്ഘാടനം ചെയ്തു. 

 

ചടങ്ങിൽ കോട്ടയം ജില്ലാ പോലീസ് മേധാവി ജി. ജയദേവ് അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ സംസ്ഥാന നോഡല്‍ ഓഫീസര്‍ കൂടിയായ ഐ. ജി. പി. വിജയന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 2011ല്‍ പി വിജയന്‍ ശബരിമല സ്പെഷ്യല്‍ ഓഫീസറായിരിക്കെ ആരംഭിച്ചതാണ് പുണ്യം പൂങ്കാവനം പദ്ധതി.

മുന്‍ ശബരിമല മേല്‍ശാന്തി ശങ്കരന്‍ നമ്പൂതിരി, കാഞ്ഞിരപ്പള്ളി രൂപത അധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കന്‍, മഹല്ല മുസ്ലീം ജമാഅത്ത് പ്രതിനിധി നാസര്‍ പനച്ചി, തൂത്തൂട്ടി മാര്‍ ഗ്രിഗോറിയന്‍ ധ്യാന കേന്ദ്രം ഡയറക്ടര്‍ സഖറിയാസ് മോര്‍ പീലിക്‌സിനോസ് മെത്രാപോലീത്താ എന്നിവര്‍ അനുഗ്രഹപ്രഭാഷണം നടത്തി.