മുണ്ടക്കയത്ത് വൃദ്ധദമ്പതികളെ മകൻ മാസങ്ങളോളം പൂട്ടിയിട്ടു,പിതാവ് മരിച്ചു.


മുണ്ടക്കയം: മുണ്ടക്കയത്ത് വൃദ്ധദമ്പതികളെ മകൻ മാസങ്ങളോളം പൂട്ടിയിട്ടു. ഭക്ഷണവും വെള്ളവും മരുന്നും ലഭിക്കാതെ പിതാവ് മരിച്ചു. മാതാവ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ.

 

മുണ്ടക്കയം സ്വദേശിയായ തൊടിയിൽ പൊടിയനാണ്(80)ആണ് മരിച്ചത്. ആശാ പ്രവർത്തകർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ മുണ്ടക്കയം പോലീസും മുണ്ടക്കയത്തെ ജനപ്രതിനിധികളും എത്തിയാണ് ദമ്പതികളെ വീട്ടിൽ നിന്നും ആശുപത്രിയിലേക്ക് മാറ്റിയത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് പൊടിയൻ മരണത്തിനു കീഴടങ്ങിയത്. ഇളയ മകനാണ് ഇവരെ വീട്ടിൽ പൂട്ടിയിട്ടതെന്നു പോലീസ് പറഞ്ഞു.

ഇളയമകൻ റെജിയെ പൊലീസിന് ഇതുവരെയും കണ്ടെത്താനായിട്ടില്ല. ഭക്ഷണവും വെള്ളവും മരുന്നും ലഭിക്കാതെ പട്ടിണി കിടന്നാണ് പൊടിയൻ മരണത്തിനു കീഴടങ്ങിയത്. ഭർത്താവിന്റെ ദാരുണാവസ്ഥ കണ്ടു നിന്ന ഭാര്യ അമ്മിണി(76)യുടെ മാനസിക നില തെറ്റിയതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. സംഭവത്തിൽ മുണ്ടക്കയം പോലീസ് കേസെടുത്തു.