ഇരുചക്ര വാഹനയായാത്രികർക്ക് മരണക്കെണിയൊരുക്കി പാലാ ഏറ്റുമാനൂർ റോഡിലെ കുഴികൾ.


പാലാ: ഇരുചക്ര വാഹനയായാത്രികർക്ക് മരണക്കെണിയൊരുക്കി പാലാ ഏറ്റുമാനൂർ റോഡിലെ കുഴികൾ. പൂഞ്ഞാർ ഏറ്റുമാനൂർ ഹൈവേയിൽ ഇന്ത്യാർ ഫാക്ടറിക്കു സമീപമാണ് റോഡിൽ കുഴികൾ രൂപപ്പെട്ടിരിക്കുന്നത്.

 

നാളുകളായി രൂപപ്പെട്ട കുഴികൾ അടയ്ക്കുന്നതിനായി ഇതുവരെയും അധികാരികൾ നടപടികൾ സ്വീകരിച്ചിട്ടില്ല എന്നും നാട്ടുകാർ പറഞ്ഞു. രാത്രിയിൽ വേഗതയിലെത്തുന്ന ഇരുചക്ര വാഹനങ്ങൾ കുഴിയിൽ ചാടുന്നതും പതിവായിരിക്കുകയാണ്. നിരത്തിൽ ഒരു ജീവൻ കൂടി പൊലിയുന്നതിനും മുൻപ് അധികാരികൾ കുഴികളടയ്ക്കും എന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. 

ചിത്രം: പ്രസാദ്.