എരുമേലിയിൽ നിയന്ത്രണംവിട്ട ടോറസ് മതിലിൽ ഇടിച്ചു നിന്നു,വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്.


എരുമേലി: എരുമേലിയിൽ കുത്തിറക്കത്തിൽ ലോഡുമായി എത്തിയ ടോറസ് നിയന്ത്രണംവിട്ടു മതിലിൽ ഇടിച്ചു നിന്നു. എരുമേലിയിൽ എരുമേലി മുക്കൂട്ടുതറ റോഡിൽ കരിങ്കല്ലുംമൂഴി ഇറക്കത്തിലായിരുന്നു അപകടം.

 

ടോറസ് മതിലിൽ ഇടിച്ചു നിന്നതിനാൽ തലനാരിഴയ്ക്കാണ് വൻ അപകടം ഒഴിവായത്. അപകടത്തിൽ ആർക്കും പരിക്കില്ല. ലോഡുമായി ഇറക്കം ഇറങ്ങി വന്ന ടോറസ് നിയന്ത്രണം വിട്ടതിനെ തുടർന്ന് സമീപത്തെ വീടിന്റെ മതിലിൽ ഇടിച്ചു നിൽക്കുകയായിരുന്നു. ഇറക്കത്തിൽ നിയന്ത്രണംവിട്ടു വാഹനം മുൻപോട്ട് പോയിരുന്നുവെങ്കിൽ വൻ അപകടം ഉണ്ടാകുമായിരുന്നു.