തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഡിസംബർ മാസത്തെ ഭക്ഷ്യക്കിറ്റ് വിതരണം നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു.

ഡിസംബർ മാസത്തെ കിറ്റ് വിതരണം ശനിയാഴ്ച്ച വരെയാണ് നീട്ടിയിരിക്കുന്നത്. വിതരണം ചൊവ്വാഴ്ച്ച അവസാനിക്കുമെന്നായിരുന്നു മുൻപ് അറിയിച്ചിരുന്നത്. ഇതുവരെ ഡിസംബർ മാസത്തെ കിറ്റ് വാങ്ങാൻ സാധിക്കാത്തവർക്ക് ശനിയാഴ്ച്ച വരെ അവസരം ലഭിക്കും.
