കോവിഡ് വാക്സിനേഷൻ; ചൊവ്വാഴ്ച്ച ജില്ലയിൽ വാക്സിൻ സ്വീകരിച്ചത് 580 പേർ.


കോട്ടയം: കോവിഡ് പ്രതിരോധ വാക്സിനേഷൻ ജില്ലയിൽ മൂന്നാം ദിനമായ ചൊവ്വാഴ്ച്ച 580 പേർ വാക്സിൻ സ്വീകരിച്ചു. ഇതോടെ ജില്ലയിൽ ഇതുവരെ വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 1690 ആയി.

 

ജില്ലയിൽ 9 കേന്ദ്രങ്ങളിലാണ് കോവിഡ് വാക്സിൻ വിതരണം ചെയ്യുന്നത്. തുടർന്ന് വരുന്ന ദിവസങ്ങളിലും വാക്സിനേഷൻ നടക്കും. ജില്ലയിൽ വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം ഇങ്ങനെ:

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി - 80

കോട്ടയം എസ് .എച്ച്. മെഡിക്കൽ സെന്‍റർ - 70

പാലാ ജനറല്‍ ആശുപത്രി- 60

ചങ്ങനാശേരി ജനറൽ ആശുപത്രി - 60

പാമ്പാടി കോത്തല സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രി- 60

എരുമേലി  സാമൂഹികാരോഗ്യ കേന്ദ്രം - 70

ഇടയിരിക്കപ്പുഴ  സാമൂഹികാരോഗ്യകേന്ദ്രം - 50

ഉഴവൂർ കെ.ആർ. നാരായണൻ സ്മാരക സ്പെഷ്യാലിറ്റി ആശുപത്രി- 60

വൈക്കം താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രി-70