ചങ്ങനാശേരിയുടെ സമഗ്ര വികസനത്തിന് - വിഷൻ 2025


ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരിയുടെ സമഗ്ര വികസനത്തിന് വിഷൻ 2025 ശിൽപ്പശാല സം​​ഘ​​ടി​​പ്പി​​ക്കു​​മെ​​ന്ന് കേരളാ കോൺഗ്രസ്സ് ജോസഫ് വിഭാഗം സംസ്ഥാന ട്രഷററും വി​​ഷ​​ൻ ചെ​​യ​​ർ​​മാ​​നായ കെ.​​എ​​ഫ്.​​വ​​ർ​​ഗീ​​സ് പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ അ​​റി​​യി​​ച്ചു.

 

ചങ്ങനാശ്ശേരിയുടെ വികസനത്തിന് ടൂ​​റി​​സം, വ്യാ​​പാ​​രം, ഐ​​ടി, കു​​ടി​​വെ​​ള്ളം, മാ​​ലി​​ന്യ നി​​ർ​​മാ​​ർ​​ജ​​നം എ​​ന്നീ മേ​​ഖ​​ല​​ക​​ളി​​ൽ ച​​ങ്ങ​​നാ​​ശേ​​രി​​ക്കു​​ള്ള അ​​ന​​ന്ത സാ​​ധ്യ​​ക​​ൾ പ്രാ​​വ​​ർ​​ത്തി​​ക​​മാ​​ക്കു​​ന്ന​​തി​​നു​​ള്ള ആ​​ശ​​യ​​ങ്ങ​​ളു​​മാ​​യാണ് വി​​ഷ​​ൻ-2025 ശി​​ല്പ​​ശാ​​ല സം​​ഘ​​ടി​​പ്പി​​ക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. ച​​ങ്ങ​​നാ​​ശേ​​രി നി​​യോ​​ജ​​ക​​മ​​ണ്ഡ​​ല​​ത്തി​​ലെ എ​​ല്ലാ​​ വി​​ഭാ​​ഗം ജ​​ന​​ങ്ങ​​ളെ​​യും ഉ​​ൾ​​പ്പെ​​ടു​​ത്തി വി​​ശ​​ദ​​മാ​​യ ച​​ർ​​ച്ച​​ക​​ളും ആ​​ശ​​യ വി​​നി​​മ​​യ​​വും ശിൽപ്പശാല​​യി​​ലു​​ണ്ടാ​​കു​​മെ​​ന്നും അ​​ദ്ദേ​​ഹം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു. ശി​​ല്പ​​ശാ​​ല ഫെ​​ബ്രു​​വ​​രി ആ​​റി​​ന് വൈ​​കു​​ന്നേ​​രം നാ​​ലി​​ന് പി.​​ജെ.​​ജോ​​സ​​ഫ് എം​​എ​​ൽ​​എ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ചടങ്ങിൽ വിഷൻ ചെയർമാൻ കെ.​​എ​​ഫ്.​​വ​​ർ​​ഗീ​​സ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും.

ശി​​ല്പ​​ശാ​​ല​ ച​​ർ​​ച്ച ചെ​​യ്യു​​ന്ന വി​​ഷ​​യ​​ങ്ങ​​ൾ:

ച​​ങ്ങ​​നാ​​ശേ​​രി-​​കോ​​ട്ട​​യം ജ​​ല​​പാ​​ത​​യു​​ടെ ആ​​ഴ​​വും വീ​​തി​​യും വ​​ർ​​ധി​​പ്പി​​ച്ച് കു​​മ​​ര​​ക​​വു​​മാ​​യി ബ​​ന്ധി​​പ്പി​​ച്ച് ച​​ങ്ങ​​നാ​​ശേ​​രി​​യു​​ടെ വി​​നോ​​ദ സ​​ഞ്ചാ​​ര വി​​ക​​സ​​ന​​ത്തി​​ന്‍റെ വേ​​ഗ​​ത വ​​ർ​​ധി​​പ്പി​​ക്ക​​ണം. ലോ​​ക വി​​നോ​​ദ സ​​ഞ്ചാ​​ര കേ​​ന്ദ്ര​​മാ​​യ കു​​മ​​ര​​ക​​ത്തി​​ന്‍റെ ഗേ​​റ്റ്‌​വേ ആ​​യി ച​​ങ്ങ​​നാ​​ശേ​​രി മാ​​റ​​ണം. ച​​ങ്ങ​​നാ​​ശേ​​രി​​യു​​ടെ സാം​​സ്കാ​​രി​​ക ഔന്നിത്യം തേ​​ടി​​യെ​​ത്തു​​ന്ന​​വ​​ർ​​ക്ക് ആ​​ന​ന്ദം പ​​ക​​ർ​​ന്നു ന​​ൽ​​കു​​വാ​​ൻ ക​​ഴി​​യു​​ന്ന സാ​​ഹ​​ച​​ര്യം ഉ​​ണ്ടാ​​വ​​ണം. ഉ​​ൾ​​നാ​​ട​​ൻ ജ​​ല​​ഗ​​താ​​ഗ​​ത​​ത്തി​​ലു​​ടെ അ​​പ്പ​​ർ കു​​ട്ട​​നാ​​ടി​​ന്‍റെ സൗ​​ന്ദ​​ര്യം പ​​ങ്കു​​വ​​യ്ക്കാ​​നും സ​​ഞ്ചാ​​രി​​ക​​ൾ​​ക്ക് അ​​വ​​സ​​രം ല​​ഭി​​ക്ക​​ണം. വി​​നോ​​ദ സ​​ഞ്ചാ​​ര മേ​​ഖ​​ല​​യി​​ലു​​ണ്ടാ​​കു​​ന്ന വ​​ള​​ർ​​ച്ച കാ​​ൽ​​ല​​ക്ഷം ആ​​ളു​​ക​​ൾ​​ക്ക് പ്ര​​ത്യ​​ക്ഷ​​മാ​​യും പ​​രോ​​ക്ഷ​​മാ​​യും തൊ​​ഴി​​ൽ ന​​ൽ​​കും. ജ​ല​​പാ​​ത വി​​ക​​സ​​ന​​ത്തി​​ൽ​നി​​ന്ന് ല​​ഭി​​ക്കു​​ന്ന മ​​ണ്ണ് ഉ​​പ​​യോ​​ഗി​​ച്ച് ച​​ങ്ങ​​നാ​​ശേ​​രി -കോ​​ട്ട​​യം ക​​നാ​​ൽ റോ​​ഡ് നി​​ർ​​മി​​ക്കു​​വാ​​ൻ സാ​​ധി​​ക്കും. ച​​ങ്ങ​​നാ​​ശേ​​രി കോ​​ട്ട​​യം ബൈ​​പാ​​സാ​​യി രൂ​​പ​​പ്പെ​​ടു​​ക​​യും ചെ​​യ്യും. നാ​​ട്ട​​കം തു​​റ​​മു​​ഖം വ​​രെ എ​​ത്തു​​ന്ന ക​​ണ്ടെ​​യ്ന​​റു​​ക​​ൾ​​ക്ക് ച​​ങ്ങ​​നാ​​ശേ​​രി​​യി​​ൽ ടെ​​ർ​​മി​​ന​​ൽ രൂ​​പ​​പ്പെ​​ടു​​ത്തി വ്യാ​​പാ​​ര​​മേ​​ഖ​​ല​​യെ പു​​ന​​രു​​ദ്ധ​​രി​​ക്കു​​വാ​​ൻ ക​​ഴി​​യും.

കു​​ടി​​വെ​​ള്ള പ​​ദ്ധ​​തി:

ച​​ങ്ങ​​നാ​​ശേ​​രി​​യെ വേമ്പനാട് കാ​​യ​​ലു​​മാ​​യി ബ​​ന്ധ​​പ്പെ​​ടു​​ത്തു​​ന്ന ജ​​ല​​പാ​​ത പു​​ന​​ർ​​നി​​ർ​​മി​​തി​​യോ​​ടു കൂ​​ടി ച​​ങ്ങ​​നാ​​ശേ​​രി​​ക്ക് സ്വ​​ന്ത​​മാ​​യി പ​​ദ്ധ​​തി​​ക​​ൾ രൂ​​പീ​​ക​​രി​​ച്ച് കു​​ടി​​വെ​​ള്ള പ്ര​​ശ്ന​​ത്തി​​നു ശാ​​ശ്വ​​ത പ​​രി​​ഹാ​​രം ക​​ണ്ടെ​​ത്താ​​ൻ ക​​ഴി​​യും. ക​​നാ​​ൽ റോ​​ഡി​​ന്‍റെ​​യും ജ​​ല​​പാ​ത​യു​​ടെ​​യും ക​​ര​​ക​​ളി​​ൽ റി​​സോ​​ർ​​ട്ടു​​ക​​ൾ നിറയുമ്പോൾ കി​​ഴ​​ക്കി​​ന്‍റെ പു​​തി​​യ വെ​​നീ​​സാ​​യി ച​​ങ്ങ​​നാ​​ശേ​​രി​​യെ മാ​​റ്റാ​​നാ​​കും.

ബോ​​ട്ടു​​ജെ​​ട്ടി, മാ​​ർ​​ക്ക​​റ്റ്, മ​​ന​​യ്ക്ക​​ചി​​റ വി​​ക​​സ​​നം:

ജ​​ല​​പാ​​ത​​ക​​ളും ക​​നാ​​ൽ​​റോ​​ഡു​​ക​​ളും ന​​ട​​പ്പി​​ൽ​ വ​​രു​​ന്ന​​തോ​​ടെ ച​​ങ്ങ​​നാ​​ശേ​​രി ബോ​​ട്ടു​​ജെ​​ട്ടി​​ക്കും മാ​​ർ​​ക്ക​​റ്റി​​നും പ​​ഴ​​യ പ്ര​​താ​​പം തി​​രി​​കെ ല​​ഭി​​ക്കും. മ​​ന​​യ്ക്ക​​ചി​​റ പ്ര​​ധാ​​ന​ കേ​​ന്ദ്ര​​മാ​​യി മാ​​റു​​ക​​യും ചെ​​യ്യും. പാ​​ർ​​ശ്വ​​വ​ത്ക​​രി​​ക്ക​​പ്പെ​​ട്ട​​വ​​രു​​ടെ​​യും അ​​ധഃ​​കൃ​​ത​​രു​​ടെ​​യും ആ​​വ​​ശ്യ​​ങ്ങ​​ൾ​​ക്കു പ്ര​​ധാ​​ന പ​​രി​​ഗ​​ണ​​ന ന​​ൽ​​കി സ​​ചി​​വോ​​ത്ത​​മ​​പു​​രം കോ​​ള​​നി പു​​ന​​ർ​ക്ര​​മീ​​ക​​രി​​ക്ക​​പ്പെ​​ടു​​ക​​യും വി​​ക​​സി​​പ്പി​​ക്ക​​പ്പെ​​ടു​​ക​​യും വേ​​ണം. ച​​ങ്ങ​​നാ​​ശേ​​രി​​യി​​ൽ റിം​​ഗ് റോ​​ഡു​​ക​​ൾ നി​​ർ​​മി​​ച്ച് അ​​തി​​ന​​നു​​ബ​​ന്ധ​​മാ​​യി പാ​​ർ​​ക്കു​​ക​​ളും വി​​ശ്ര​​മ​കേ​​ന്ദ്ര​​ങ്ങ​​ളും രൂ​​പീ​​ക​​രി​​ക്ക​​ണം.

ഷോ​​പ്പിം​​ഗ് സ്ട്രീ​​റ്റ്:

അ​​ര​​മ​​ന​​പ്പ​ടി മു​​ത​​ൽ ക​​ത്തീ​​ഡ്ര​​ൽ പ​​ള്ളി വ​​രെ​​യും എ​​സ്ബി​ കോ​​ള​​ജ് മു​​ത​​ൽ എ​​ൻ​​എ​​സ്എ​​സ് കോ​​ള​​ജ് വ​​രെ​​യും അ​​ന്ത​​ർ​​ദേ​​ശീ​​യ നി​​ല​​വാ​​ര​​ത്തോ​​ടെ ഷോ​​പ്പിം​​ഗ് സ്ട്രീ​​റ്റ് നി​​ർ​​മി​​ക്ക​​ണം.

കേ​​ര​​ള​​ത്തി​​ലെ ഏ​​റ്റ​​വും പ്ര​​ധാ​​ന​​പ്പെ​​ട്ട വി​​ദ്യാ​​ഭ്യാ​​സ​കേ​​ന്ദ്ര​​മാ​​യ ച​​ങ്ങ​​നാ​​ശേ​​രി​​യി​​ൽ ഐ​​ടി വ്യ​​വ​​സാ​​യ​​ത്തി​​ന് പ്രാ​​ധാ​​ന്യം ന​​ൽ​​കി​​ക്കൊ​​ണ്ട് മി​​ഡ് കേ​​ര​​ള മി​​നി സി​​ലി​​ക്ക​​ണ്‍ വാ​​ലി​​ക്ക് രൂ​​പം ന​​ൽ​​ക​​ണം.

പ​​ത്ര​​സ​​മ്മ​​ള​​ന​​ത്തി​​ൽ പി​​ഡ​​ബ്ലു​​ഡി മു​​ൻ ചീ​​ഫ് എ​​ൻ​​ജി​​നീ​​യ​​ർ ജെ​​യ്ക് ജോ​​സ​​ഫ്, വി​​നോ​​ദ് പ​​ണി​​ക്ക​​ർ, ആ​​ന്‍റ​​ണി കു​​ര്യ​​ൻ എ​​ന്നി​​വ​​രും പ​​ങ്കെ​​ടു​​ത്തു.