ബുർവി; ജില്ലയിൽ ഇന്ന് യെല്ലോ അലേർട്ട്,നാളെ ഓറഞ്ച് അലേർട്ട്.


കോട്ടയം: തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലെ അതിതീവ്ര ന്യൂനമർദം കൂടുതൽ ശ്കതി പ്രാപിച്ച് ബുറേവി ചുഴലിക്കാറ്റായി. ഡിസംബർ 2 മുതൽ ഡിസംബർ 4 വരെയുള്ള ദിവസങ്ങളിൽ കേരളത്തിൽ പലയിടത്തും അതിശക്തമായ മഴ ലഭിക്കാൻ സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് കോട്ടയം ജില്ലയിൽ ഇന്ന് യെല്ലോ അലേർട്ടും നാളെ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചു. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം മൂലം കോട്ടയം ജില്ലയിലെ 48 തദ്ദേശ സ്ഥാപന മേഖലകളിൽ ശക്തമായ കാറ്റുണ്ടായേക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജില്ലയുടെ മലയോര മേഖലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ മീനച്ചില്‍, കാഞ്ഞിരപ്പള്ളി താലൂക്കുകളില്‍ പ്രത്യേക ശ്രദ്ധവേണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജില്ലാ കളക്ട്രേറ്റിലും താലൂക്ക് ഓഫീസുകളിലും കൺട്രോൾ റൂമുകൾ തുറന്നു.