പാലാ: കഴിഞ്ഞ ദിവസങ്ങളിലായി പാലാ നഗരസഭാ മേഖല കേന്ദ്രീകരിച്ചു പുതുതായി കോവിഡ് രോഗബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ കർശന നടപടി സ്വീകരിച്ചു പോലീസ്. വിവിധ സംഘങ്ങളായി തിരിഞ്ഞാണ് കർശന പരിശോധന നടത്തുന്നത്. മാസ്ക് ശരിയായി ധരിക്കാത്തവർക്കെതിരെയും മാസ്ക് ധരിക്കാതെ പൊതുസ്ഥലത്ത് ഇറങ്ങുന്നവരെയും പോലീസ് പിടികൂടി പിഴയീടാക്കി. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങളും പരിശോധനകളും ഊർജ്ജിതമായി നടത്തപ്പെടുന്നുണ്ട്. ഇന്നലെ മാത്രം പാലാ നഗരസഭാ മേഖലകളിലായി പുതുതായി രോഗബാധ സ്ഥിരീകരിച്ചത് 12 പേർക്ക്. വരും ദിവസങ്ങളിലും കർശന പരിശോധന തുടരുമെന്ന് പാലാ ഡിവൈഎസ്പി സജു വർഗീസ് പറഞ്ഞു.
രോഗബാധിതരുടെ എണ്ണം കൂടുന്നു;പാലായിൽ കർശന നടപടി സ്വീകരിച്ചു പോലീസ്.
