സ്‌പെഷ്യല്‍ പോളിംഗ് ടീമുകള്‍ ഉപയോഗിക്കുന്ന പിപിഇ കിറ്റുകള്‍ ശാസ്ത്രീയമായി സംസ്‌കരിക്കും;ജില്ലാ കളക്ടർ.



കോട്ടയം: സ്‌പെഷ്യല്‍ പോളിംഗ് ടീമുകള്‍ ഉപയോഗിക്കുന്ന പിപിഇ കിറ്റുകള്‍ ശാസ്ത്രീയമായി സംസ്‌കരിക്കും എന്ന് ജില്ലാ കളക്ടർ എം അഞ്ജന പറഞ്ഞു. മെഡിക്കൽ കോളേജ് ആശുപത്രി, മറ്റ് സര്‍ക്കാര്‍ ആശുപത്രികള്‍, വിവിധ തലങ്ങളിലുള്ള കോവിഡ് ചികിത്സാ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ഇവ സംസ്‌കരിക്കുന്നതിനുവേണ്ട നടപടികള്‍ക്കായി ജില്ലാ മെഡിക്കല്‍ ഓഫീസറെ ചുമതലപ്പെടുത്തിയതായും ജില്ലാ കളക്ടര്‍ പറഞ്ഞു. 

ചിത്രം: സ്‌പെഷ്യല്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ക്കായി കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ നടന്ന പരിശീലന പരിപാടിയില്‍നിന്ന്.