സ്‌പെഷ്യല്‍ തപാല്‍ വോട്ടിംഗ് ജില്ലയിൽ ആരംഭിച്ചു.


കോട്ടയം: കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ക്കും ക്വാറന്‍റയിനിലുള്ളവര്‍ക്കും വേണ്ടി ഏര്‍പ്പെടുത്തിയിട്ടുള്ള സ്‌പെഷ്യല്‍ തപാല്‍ വോട്ടിംഗ് കോട്ടയം ജില്ലയില്‍ ആരംഭിച്ചു. സ്‌പെഷ്യല്‍ പോളിംഗ് ഓഫീസറും സ്‌പെഷ്യല്‍ പോളിംഗ് അസിസ്റ്റന്റും ഒരു പോലീസ് ഉദ്യോഗസ്ഥനും ഉള്‍പ്പെടുന്ന 168 ടീമുകളെയാണ് സ്‌പെഷ്യല്‍ തപാല്‍ വോട്ടിങ്ങിനായി നിയോഗിച്ചിട്ടുള്ളത്. ഉദ്യോഗസ്ഥര്‍ പോസ്റ്റല്‍ ബാലറ്റ് പേപ്പറുകളും അനുബന്ധ ഫോറങ്ങളും സഹിതം സ്‌പെഷ്യല്‍ വോട്ടര്‍മാര്‍ താമസിക്കുന്ന സ്ഥലത്ത് എത്തിയാണ് വോട്ടു ചെയ്യിക്കുന്നത്. രഹസ്യ സ്വഭാവം ഉറപ്പു വരുത്തി വോട്ട് രേഖപ്പെടുത്തിയ ബാലറ്റ് പേപ്പര്‍ കവറില്‍ ഇട്ട് ഭദ്രമായി ഒട്ടിച്ച് ഉദ്യോഗസ്ഥരെ തന്നെ ഏല്‍പ്പിക്കുകയോ തപാലില്‍ റിട്ടേണിംഗ് ഓഫീസര്‍ക്ക് സമര്‍പ്പിക്കുകയോ ചെയ്യാം. അതത് റിട്ടേണിംഗ് ഓഫീസര്‍മാരുടെ കാര്യാലയത്തിലാണ് വോട്ടുകള്‍ സൂക്ഷിക്കുക.