ചങ്ങനാശ്ശേരി: മന്നം ജയന്തി ജനുവരി 1,2 തീയതികളിൽ ആഘോഷങ്ങൾ ഒഴിവാക്കി നടത്തുമെന്ന് എന്‍.എസ്.എസ് ജനറല്‍സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പറഞ്ഞു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജയന്തി ആഘോഷങ്ങൾ ഒഴിവാക്കി ജനുവരി 2 നു ജന്മദിനാചരണങ്ങൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ജനുവരി 2 നു മന്നം സമാധി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തും. മറ്റു ആഘോഷങ്ങൾ എല്ലാം ഒഴിവാക്കിയാണ് ഇത്തവണ മന്നം ജയന്തി ആചരിക്കുന്നതെന്ന് എന്‍.എസ്.എസ് ജനറല്‍സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പറഞ്ഞു. സമുദായാചാര്യൻ മന്നത്തു പത്മനാഭന്റെ ജന്മദിനമായ ജനുവരി 2 നു താലൂക്ക് യൂണിയനുകളിലും കരയോഗങ്ങളിലും എൻഎസ്എസ് സ്ഥാപനങ്ങളിലും ലളിതമായ ചടങ്ങുകളിൽ മന്നം ജയന്തി ആഘോഷിക്കും.
മന്നം ജയന്തി ജനുവരി 1,2 തീയതികളിൽ. ആഘോഷങ്ങൾ ഒഴിവാക്കി.