ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരിയുടെ വിവിധ മേഖലകളിലായി കൂടുതൽ പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിക്കുന്ന സാഹചര്യം നിലനിൽക്കുന്നതിനാൽ കോവിഡ് മുൻകരുതൽ നടപടികളുടെ ഭാഗമായി എൻഎസ്എസ് ഹെഡ്ഡ് ഓഫീസ് ഈ മാസം 12 വരെ അടച്ചിടും എന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ അറിയിച്ചു.