കോട്ടയം: ബുറേവി ചുഴലിക്കാറ്റ് മാന്നാർ കടലിടുക്കിൽ തമിഴ്‌നാട് രാമനാഥപുരത്തിനടുത്ത് വെച്ച് തന്നെ ശക്തി കുറഞ്ഞ് ഒരു തീവ്ര ന്യൂനമർദമായി മാറുകയും അടുത്ത 12 മണിക്കൂറിൽ അതിതീവ്ര ന്യൂനമർദം വീണ്ടും ശക്തി കുറഞ്ഞു തീവ്ര ന്യൂനമർദവും പിന്നീട് ന്യൂനമർദവും ആയി മാറുമെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് വിവിധ ജില്ലകളിലായി പ്രഖ്യാപിച്ചിരുന്ന റെഡ്,ഓറഞ്ച് അലെർട്ടുകൾ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പിൻവലിച്ചു. കോട്ടയം ഉൾപ്പടെ 10 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മൽസ്യബന്ധനത്തിന് ഏർപ്പെടുത്തിയിരിക്കുന്ന നിരോധനം തുടരും. ന്യൂനമർദത്തിന്റെ വികാസവും സഞ്ചാരപഥവും കേന്ദ്ര കാലാവസ്ഥ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്. കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ മാറ്റങ്ങൾ വരുത്തുന്നതനുസരിച്ച് അലെർട്ടുകളിൽ മാറ്റം വരാവുന്നതാണ്.
ബുറേവി:ശക്തി കുറഞ്ഞ് കേരളത്തിലെത്തുക ന്യുനമർദ്ധമായി. റെഡ്,ഓറഞ്ച് അലെർട്ടുകൾ പിൻവലിച്ചു.