ബുറേവി ശക്തി കുറഞ്ഞ് തീവ്ര ന്യൂനമർദമായി മാറി,കോട്ടയം ജില്ലയിൽ ഇന്ന് ഓറഞ്ച് അലേർട്ട്.


കോട്ടയം: ബുറേവി ചുഴലിക്കാറ്റ് മാന്നാർ കടലിടുക്കിൽ, തമിഴ്‌നാട് രാമനാഥപുരത്തിനടുത്ത് വെച്ച് തന്നെ ശക്തി കുറഞ്ഞ് ഒരു തീവ്ര ന്യൂനമർദമായി മാറിയിരിക്കുന്നു എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിതീവ്ര ന്യൂനമർദം അടുത്ത 6 മണിക്കൂറിൽ രാമനാഥപുരം, തൂത്തുക്കുടി ജില്ലകളിലൂടെ പതുക്കെ സഞ്ചരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കരയിലേക്ക് പ്രവേശിക്കുമ്പോൾ കാറ്റിൻറെ പരമാവധി വേഗത മണിക്കൂറിൽ ഏകദേശം 50 മുതൽ 60 കിമീ വരെയും ചില അവസരങ്ങളിൽ 70 കി.മീ. വരെയും ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത 12 മണിക്കൂറിൽ അതിതീവ്ര ന്യൂനമർദം വീണ്ടും ശക്തി കുറഞ്ഞു തീവ്ര ന്യൂനമർദവും പിന്നീട് ന്യൂനമർദവും ആയി മാറുമെന്നാണ് കാലാവസ്ഥാ പ്രവചനം. ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് കോട്ടയം ജില്ലയിൽ ഇന്ന് യെല്ലോ അലെർട് പ്രഖ്യാപിച്ചു.