കെ-റെയിൽ പദ്ധതി; കുറവിലങ്ങാട് ആക്ഷൻ കൗൺസിൽ ജനകീയ പ്രക്ഷോഭം മോൻസ് ജോസഫ് എംഎൽഎ ഉത്‌ഘാടനം ചെയ്തു.


കുറവിലങ്ങാട്: കെ-റെയിൽ പദ്ധതി  ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് കുറവിലങ്ങാട് ആക്ഷൻ കൗൺസിൽ മിനി സിവിൽ സ്റ്റേഷന് മുൻപിൽ നടത്തിയ ജനകീയ പ്രക്ഷോഭം മോൻസ് ജോസഫ് എംഎൽഎ ഉത്‌ഘാടനം ചെയ്തു. കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിലെ തോട്ടുവാ മേഖലയെ രണ്ടായി വിഭജിക്കുന്ന രീതിയിലും ജനവാസ മേഖലയായ തോട്ടുവായിലെ നിരവധിപ്പേരുടെ വീടുകളും കൃഷി സ്ഥലങ്ങളും നഷ്ട്ടമാകുമെന്നും ഇതിനാൽ കെ-റെയിൽ പദ്ധതി ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടാണ് കുറവിലങ്ങാട് ആക്ഷൻ കൗൺസിൽ പ്രതിഷേധം സംഘടിപ്പിച്ചത്. ഡിസംബർ 3 വ്യാഴാഴ്ച കുറവിലങ്ങാട് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ മിനി സിവിൽ സ്റ്റേഷന് മുൻപിൽ പ്രതിഷേധ സംഗമം നടന്നു.  പദ്ധതി നടപ്പിലാക്കുന്നതോടെ 5 സെന്റും അതിൽ താഴെയുമായുള്ള സ്ഥലത്ത് ജീവിക്കുന്ന സാധാരണക്കാരായ ജനങ്ങളുടെ ജീവിതം പെരുവഴിയിലാകുമെന്നും ആക്ഷൻ കൗൺസിൽ ആരോപിച്ചു.