കോട്ടയം: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 24 കോടി സ്വന്തമാക്കിയത് കോട്ടയം സ്വദേശി. കോട്ടയം ചെങ്ങളം മാങ്ങാട് ജോർജ് ജേക്കബ്ബ്(51) ആണ് അബുദാബി ബിഗ് ടിക്കറ്റ് ദി ഡ്രീം 12 മില്യൺ സീരീസ് 222 നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 24 കോടി സ്വന്തമാക്കിയത്. ദുബായിൽ കുടുംബസമേതം താമസിക്കുന്ന ഇദ്ദേഹം പലപ്പോഴും തനിക്കിച്ചും കൂട്ടുകാർ ചേർന്നും ടിക്കറ്റുകൾ എടുത്തിരുന്നു. ഇത്തവണ തനിച്ചെടുത്ത ടിക്കറ്റിനാണ് ഭാഗ്യം തന്നെ തേടിയെത്തിയതെന്നു ജോർജ് പറയുന്നു. 20 വർഷത്തോളമായി യുഎഇ യിൽ ജോലി ചെയ്യുകയാണ് ഇദ്ദേഹം. ലഭിച്ച സമ്മാനത്തുകയിൽ നിന്നും ഒരു വിഹിതം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മാറ്റി വെയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ആഡ്‌ഷ്യ 6 സമ്മാനങ്ങളും സ്വന്തമാക്കിയത് ഇന്ത്യക്കാരാണ്. അദ്ദേഹത്തിനൊപ്പം 3 മലയാളികൾക്കും സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്. ഭാര്യ ബിജി ജോർജ്, മക്കൾ: ഡാലിയ ജോർജ്, ഡാനി ജോർജ്.
അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 24 കോടി സ്വന്തമാക്കിയത് കോട്ടയം സ്വദേശി.

