കോട്ടയം: നിലമ്പൂർ റോഡ്-കൊച്ചുവേളി രാജ്യറാണി എക്സ്പ്രസ്സിന്റെ കോട്ടയം,ചങ്ങനാശ്ശേരി സ്റ്റോപ്പുകൾ റെയിൽവേ ഒഴിവാക്കി. നിലമ്പൂർ റോഡിൽ നിന്നും കൊച്ചുവേളിയിലേക്കുള്ള സർവ്വീസിലാണ് സ്റ്റോപ്പുകൾ റെയിൽവേ ഒഴിവാക്കിയിരിക്കുന്നത്. രാത്രിയിൽ ഏകദേശ സമയക്രമത്തിനടുത്തു വരുന്ന ട്രെയിനിന്റെ സ്റ്റോപ്പുകൾ ഒഴിവാക്കണമെന്ന റെയിൽവേ ബോർഡിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. എന്നാൽ കൊച്ചുവേളിയിൽ നിന്നും നിലമ്പൂർ റോഡിലേക്കുള്ള സർവീസിൽ കോട്ടയം,ചങ്ങനാശ്ശേരി സ്റ്റോപ്പുകൾ ഒഴിവാക്കിയിട്ടില്ല. റെയിൽവേയുടെ നടപടിയിൽ ഓൾ കേരളാ റെയിൽവേ യൂസേഴ്സ് അസോസിയേഷൻ പ്രതിഷേധിച്ചു. സ്‌പെഷ്യൽ ട്രെയിനായി രാജ്യറാണി എക്സ്പ്രസ്സ് 8 നു കൊച്ചുവേളിയിൽ നിന്നും നിലമ്പൂർ റോഡിലേക്ക് സർവ്വീസ് ആരംഭിക്കും.
നിലമ്പൂർ റോഡ്-കൊച്ചുവേളി രാജ്യറാണി എക്സ്പ്രസ്സിന്റെ കോട്ടയം,ചങ്ങനാശ്ശേരി സ്റ്റോപ്പുകൾ ഒഴിവാക്കി.
